തിരുവനന്തപുരത്ത് റിട്ട. എസ് ഐയുടെ വീട് ആക്രമിച്ചത് എബിവിപി പ്രവർത്തകർ; ആറ് പേർക്കെതിരെ കേസ്

amaravila

തിരുവനന്തപുരം അമരവിളയിൽ റിട്ട. എസ് ഐയുടെ വീട് ആക്രമിച്ച കേസിലെ പ്രതികൾ എബിവിപി പ്രവർത്തകരെന്ന് പോലീസ്. ടിഎസ് അനിൽകുമാറിന്റെ വീടാണ് വെള്ളിയാഴ്ച ആക്രമിക്കപ്പെട്ടത്. അനിൽ കുമാറിന്റെ മകളോടുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ

സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ ജനൽ ചില്ലുകളും കാറും സംഘം അടിച്ചു തകർത്തിരുന്നു. എബിവിപി പരിപാടികളോട് സഹകരിക്കാത്തതിന്റെ വൈരാഗ്യം തന്നോട് എബിവിപിക്കാർക്ക് ഉണ്ടായിരുന്നതായി അനിൽ കുമാറിന്റെ മകൾ പറയുന്നു.
 

Share this story