ഇടുക്കി സിപിഎം ഓഫീസ് നിർമാണ പ്രവർത്തികൾ നിർത്തിവെക്കാൻ റവന്യു വകുപ്പ് നോട്ടീസ് നൽകി

cpm

ഹൈക്കോടതി വിധി ലംഘിച്ച് നടത്തുന്ന സിപിഎം ഓഫീസ് നിർമാണ പ്രവർത്തികൾ നിർത്തിവെക്കാൻ റവന്യു വകുപ്പ് നോട്ടീസ് നൽകി. ഉടുമ്പൻചോല എൽ ആർ തഹസിൽദാറാണ് നോട്ടീസ് നൽകിയത്. കോടതി ഉത്തരവിനെ തുടർന്ന് കലക്ടറുടെ നിർദേശപ്രകാരമാണ് നടപടി. നോട്ടീസ് കിട്ടിയതോടെ സിപിഎം പണികൾ നിർത്തിവെച്ചു. 

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് രാത്രിയിലാണ് ഇടുക്കി ശാന്തൻപാറയിലെ ഓഫീസിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നത്. പുലർച്ചെ നാല് മണിവരെ പണികൾ തുടർന്നിരുന്നു. നിരോധന ഉത്തരവ് കയ്യിൽ കിട്ടിയില്ലെന്നും നിയമപരമായി നേരിടുമെന്നുമാണ് ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പ്രതികരിച്ചത്.
 

Share this story