മഴക്കെടുതി നേരിടാൻ സർക്കാർ സംവിധാനങ്ങൾ സർവ സജ്ജമെന്ന് റവന്യു മന്ത്രി കെ രാജൻ

rajan

സംസ്ഥാനത്ത് മഴക്കെടുതി നേരിടാൻ സർക്കാർ സംവിധാനങ്ങൾ സജ്ജമാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയെ തുടർന്നുണ്ടായ പ്രശ്‌നങ്ങളുണ്ടെങ്കിലും ഏത് വിധേനയും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള സുരക്ഷാ നടപടികൾക്ക് സർവസജ്ജമാണ്. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ക്യാമ്പുകൾ തയ്യാറാക്കിയാൽ രണ്ട് ലക്ഷത്തിലധികം പേർക്ക് താമസിക്കാൻ കഴിയുന്ന തരത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി വരികയാണ്

ഇത്തവണ ദുരിതാശ്വാസ ക്യാമ്പുകൾ വലിയ നമ്പറുകളിലേക്ക് കടന്നിട്ടില്ല. 91 ക്യാമ്പുകളിലായി 2096 പേരാണുള്ളത്. 651 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഭൂചലനങ്ങൾ സംബന്ധിച്ച് റിപ്പോർട്ടുകളുണ്ടെങ്കിലും ഗുരുതര സാഹചര്യമില്ല. തൃശ്ശൂരിലേത് ഉൾപ്പെടെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദഗ്ധർ പറയുന്നതെന്നും മന്ത്രി അറിയിച്ചു.
 

Share this story