ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടർ യാത്ര; പോലീസിന്റെ പിഴ നോട്ടീസ് ലഭിച്ചത് കാറുടമയ്ക്ക്

Local

സ്കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തതിന് പിഴയടക്കണമെന്ന് കാണിച്ച് പൊലീസ് അയച്ച സന്ദേശത്തിലുള്ളത് കാറിന്റെ നമ്പർ. കോഴിക്കോട് റൂറൽ ജില്ലാ ട്രാഫിക് പോലീസിൻറെ സന്ദേശം ലഭിച്ചത് താമരശ്ശേരി സ്വദേശി ബിനീഷിനാണ്. തൻറെ കാറിൻറെ നമ്പറിൽ സ്കൂട്ടർ ഉള്ളതായി വ്യക്തമായ സാഹചര്യത്തിൽ, നിയമനടപടി ആവശ്യപ്പെട്ട് ബിനീഷ് താമരശ്ശേരി പോലീസിൽ മറ്റൊരു പരാതി നൽകി.

താമരശ്ശേരി ചെമ്പ്ര സ്വദേശിയായ ബിനീഷിന്റെ ഫോണിലേക്ക് കഴിഞ്ഞ ദിവസമാണ് സന്ദേശം വന്നത്. കോഴിക്കോട് റൂറൽ ട്രാഫിക് പൊലീസാണ് സന്ദേശമയച്ചത്. സ്കൂട്ടറിൽ ഹെൽമറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ഒരു യുവാവിന്റെ ചിത്രവും ഇതിനൊപ്പം അയച്ചിരുന്നു.
ദേശീയപാതയിൽ അടിവാരം പെലീസ് ഈ പോസ്റ്റിന് സമീപം ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. ഈ ചിത്രമാണ് പൊലീസും അയച്ചത്. സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടില്ല ആർടിഒയ്ക്കും പരാതി നൽകുമെന്നും കാറിന്റെ ഉടമ പറഞ്ഞു.

നേരത്തെ കിഴക്കോത്ത് സ്വദേശിയുടെ ഗുഡ്‌സ് ഓട്ടോയുടെ നമ്പറിലുള്ള ബുള്ളറ്റ് ഇതേ ക്യാമറയിൽ പതിഞ്ഞിരുന്നു. നോട്ടീസ് ലഭിച്ചപ്പോഴാണ് ഗുഡ്സ് ഓട്ടോ ഉടമ വിവരം അറിയുന്നത്. വാഹനത്തിന്റെ ഫോട്ടോയിൽ ഉള്ള നമ്പർ പരിശോധിച്ച പോലീസും മോട്ടോ വാഹന വകുപ്പും നോട്ടീസ് അയക്കുന്നു. ഈ സമയത്ത് തന്നെ യഥാർത്ഥ വാഹനം ഏതാണെന്നും വ്യക്തമാകും. എന്നാൽ ഇത് പരിശോധിക്കുക പോലും ചെയ്യാതെ നോട്ടീസ് അയക്കുന്നുണ്ടെന്ന് കാറുടമ പറയുന്നു.

Share this story