എടവണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ റിതാന്റെ മൃതദേഹത്തിൽ മൂന്നിടത്ത് വെടിയേറ്റ പാടുകൾ
Apr 22, 2023, 16:59 IST

മലപ്പുറം എടവണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ കൊലപ്പെടുത്തിയതെന്ന് തെളിയുന്നു. എടവണ്ണ സ്വദേശി റിതാൻ ബാസിലാണ് മരിച്ചത്. റിതാന്റെ ശരീരത്തിൽ മൂന്നിടത്ത് വെടിയേറ്റ പാടുകളുണ്ട്. നെഞ്ചിലടക്കം മൂന്നിടത്താണ് വെടിയേറ്റത്. തലയ്ക്ക് പിന്നിൽ അടിയേറ്റ പാടുമുണ്ട്
എടവണ്ണയിൽ നിന്നും കഴിഞ്ഞ ദിവസം റിതാനെ കാണാതായിരുന്നു. ചെമ്പകുത്ത് മലയിലെ ആളൊഴിഞ്ഞ സ്ഥലത്താണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. ലഹരി മരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.