വീണയെ ഊഞ്ഞാലാട്ടി റിയാസ്; മന്ത്രിയുടെ ഓണചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി
Aug 28, 2023, 16:03 IST

ഓണാശംസകൾ നേർന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഭാര്യ വീണ വിജയനെ ഊഞ്ഞാലാട്ടുന്ന ചിത്രമാണ് മന്ത്രി പങ്കുവെച്ചത്. പൂക്കൾ കൊണ്ട് അലങ്കരിച്ച ഊഞ്ഞാലിൽ വീണയെ ഇരുത്തി മന്ത്രി ആട്ടുന്നതാണ് ചിത്രത്തിലുള്ളത്
നീല ഷർട്ടും മുണ്ടുമാണ് റിയാസിന്റെ വേഷം. നീലയും മഞ്ഞയും ചുവട്ടും ചേർന്ന സാരിയാണ് വീണ ധരിച്ചിട്ടുള്ളത്. ചിത്രത്തിന് താഴെ മന്ത്രിമാരും പാർട്ടി നേതാക്കളും മന്ത്രിയുടെ കുടുംബത്തിന് ആശംസകൾ നേർന്ന് കമന്റ് ഇട്ടിട്ടുണ്ട്.