പാലക്കാട് സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് ഏഴര കിലോ സ്വർണവും പണവും മോഷ്ടിച്ചു

പാലക്കാട് സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് ഏഴര കിലോ സ്വർണവും പണവും മോഷ്ടിച്ചു

പാലക്കാട് ചന്ദ്രനഗറിൽ സഹകരണ ബാങ്കിന്റെ ലോക്കർ തകർത്ത് വൻ കവർച്ച. ഏഴ് കിലോയിലധികം സ്വർണവും പണവുമാണ് കവർന്നത്. മരുതറോഡ് കോപറേറ്റീവ് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവർച്ച നടന്നത്. വെള്ളിയാഴ്ച ബോർഡ് യോഗം ചേർന്നതിന് ശേഷം ഇന്ന് രാവിലെ ജീവനക്കാർ ബാങ്ക് തുറന്നപ്പോഴാണ് കവർച്ച നടന്ന വിവരം അറിയുന്നത്

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിലേത്. പണം വെച്ച ഏഴര കിലോ സ്വർണവും 18,000 രൂപയുമാണ് മോഷണം പോയത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് സ്‌ട്രോംഗ് റൂം തകർക്കുകയായിരുന്നു. സിസിടിവി വയർ കട്ട് ചെയ്തിരുന്നു. മെമ്മറി കാർഡും മോഷണം പോയിട്ടുണ്ട്.

Share this story