യാത്ര ആരംഭിച്ചതിന് പിന്നാലെ റോബിൻ ബസ് മൂന്നാമതും തടഞ്ഞു; ഒടുവിൽ അങ്കമാലിയിൽ

മോട്ടോർ വാഹന വകുപ്പുമായി തുറന്ന ഏറ്റുമുട്ടൽ പ്രഖ്യാപിച്ച ശേഷം കോയമ്പത്തൂരിലേക്ക് യാത്ര പുറപ്പെട്ട റോബിൻ ബസ് മൂന്നാം തവണയും എം വി ഡി ഉദ്യോഗസ്ഥർ തടഞ്ഞു. അങ്കമാലിയിൽ വെച്ചാണ് എം വി ഡി മൂന്നാം തവണ ബസ് തടഞ്ഞത് സർവീസ് ആരംഭിച്ച ശേഷം പത്തനംതിട്ടയിലും പിന്നീട് പാലായിലും ബസ് തടഞ്ഞ് പരിശോധന നടത്തിയിരുന്നു
മൂന്ന് തവണയും ബസ് തടഞ്ഞതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തുവന്നു. പത്തനംതിട്ടയിൽ ബസ് തടഞ്ഞ എംവിഡി ബസിന് 7500 രൂപ പിഴ ഇട്ടിരുന്നു. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴ ഈടാക്കിയാൽ മാത്രമേ അടയ്ക്കുകയുള്ളുവെന്നും ബസുടമ ഗരീഷ് വ്യക്തമാക്കി.
അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റർ പിന്നിട്ടപ്പോഴേക്കും എംവിഡി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തുകയായിരുന്നു. പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും ആരംഭിച്ച് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്പത്തൂർ അവസാനിക്കുന്നതാണ് ആദ്യ ട്രിപ്പ്. എന്നാൽ പരിശോധനകൾ കാരണം ബസ് വൈകുന്നുണ്ട്.