വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 158 രൂപയുടെ കുറവ്; വിലക്കുറവ് പ്രാബല്യത്തിൽ വന്നു
Sep 1, 2023, 10:39 IST

ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വിലയും കുറച്ചു. 19 കിലോ സിലിണ്ടറിന് 158 രൂപ കുറയും. തിരുവനന്തപുരത്ത് പുതിയ വില ഇനി മുതൽ 1558 രൂപയായിരിക്കും. വിലക്കുറവ് രാജ്യത്ത് പ്രാബല്യത്തിൽ വന്നു
ആഗസ്റ്റ് 29ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടറുകളുടെ വിലയിലും കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്.