കെ ഫോണിന്റെ ഉദ്ഘാടന ചടങ്ങിന് ചെലവിടുന്നത് 4.35 കോടി രൂപ, വൻ ധൂർത്ത്: വിഡി സതീശൻ

satheeshan

കെ ഫോണിന്റെ ഉദ്ഘാടന ചടങ്ങിന് മാത്രം 4.35 കോടി രൂപയാണ് സർക്കാർ ചെലവിടുന്നതെന്നും ഇത് ധൂർത്താണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭാ ഹാളിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിനാണ് ഇത്രയും ധൂർത്ത്. ഒന്നുമാകാതെ ഒരു വട്ടം കെ ഫോൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതാണ്. ഇത്തവണ വീണ്ടും ഉദ്ഘാടനം ചെയ്യുമ്പോഴും പദ്ധതി ഒന്നുമായിട്ടില്ല

18 മാസം കൊണ്ട് 20 ലക്ഷം പാവപ്പെട്ടവർക്കും 30,000 സർക്കാർ ഓഫീസുകൾക്കും കണക്ഷൻ കൊടുക്കുമെന്നാണ് പറഞ്ഞത്. ഇപ്പോൾ പറയുന്നത് 14,000 പേർക്ക് കൊടുക്കുമെന്നാണ്. അത് പോലും സാധിക്കാതെയാണ് ഉദ്ഘാടനം നടത്തുന്നത്. കെ ഫോണിന്റെ ഉദ്ഘാടനവുമായി പ്രതിപക്ഷം സഹകരിക്കില്ല. ഇത് പദ്ധതിയോടുള്ള എതിർപ്പല്ല. പദ്ധതിയിലെ അഴിമതിയാണ് കാരണമെന്നും സതീശൻ പറഞ്ഞു.
 

Share this story