റഷ്യയുടെ ചാന്ദ്ര ദൗത്യം പരാജയപ്പെട്ടു; ഗണപതിയെ പൂജിച്ചയച്ച ചന്ദ്രയാന്‍ വിജയിക്കും; കെ സുരേന്ദ്രന്‍

K Surendran

കോട്ടയം: റഷ്യയുടെ ചാന്ദ്ര ദൗത്യം പരാജയപ്പെട്ടു, എന്നാല്‍ ഗണപതിയെ പൂജിച്ച് ഇന്ത്യ അയച്ച ചന്ദ്രയാന്‍ വിജയിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പുതുപ്പള്ളിയില്‍ എന്‍ഡിഎ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാണം വിറ്റാലും ഓണം ഉണ്ണാന്‍ പറ്റാത്ത അവസ്ഥയാണ്. ആ സ്ഥിതിയിലേക്ക് കേരളത്തെ എത്തിച്ചു. കുടുക്ക പൊട്ടിച്ച് സപ്ലൈക്കോയില്‍ പോയാല്‍ അവിടെ സാധനമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മാസപ്പടി ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരുപോലെ. പ്രതിപക്ഷവും ഭരണപക്ഷവും ഭായ് ഭായ്, മച്ചാ മച്ചാ ബന്ധം. സര്‍ക്കാരിന്റെ അഴിമതികള്‍ക്ക് കാവലിരിക്കുന്ന ഭൂതമായി പ്രതിപക്ഷ നേതാവ് മാറി കഴിഞ്ഞു. ഇത്ര വലിയ അഴിമതി പുറത്തുവന്നിട്ടും പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിക്കാത്തത് അത്ഭുതകരമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Share this story