കൊല്ലത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി ആർ വൈ എഫ് പ്രവർത്തകർ

pinarayi

ആഴക്കടൽ മത്സ്യബന്ധന ബോട്ട് വിതരണ പദ്ധതിക്കായി കൊല്ലത്ത് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. ആർ വൈ എഫ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കേന്ദ്ര ഫിഷറീസ് മന്ത്രി പാർഷോത്തം രൂപാല മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്

ശക്തികുളങ്ങരയിൽ വെച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം മത്സ്യത്തൊഴിലാളികളെ കൈ പിടിച്ചുയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ സ്വന്തം സൈന്യത്തിന് വേണ്ടി കേരളത്തിൽ തന്നെ യാനം നിർമിക്കാനായത് നേട്ടമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story