പത്തനംതിട്ട ളാഹയിൽ ശബരിമല തീർഥാടകരുടെ വാഹനം മറിഞ്ഞു; ഏഴ് പേർക്ക് പരുക്ക്

accident
പത്തനംതിട്ട ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. ദർശനം കഴിഞ്ഞ് വരികയായിരുന്ന ആന്ധ്ര സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച മിനി ബസാണ് മറിഞ്ഞത്. അപകടത്തിൽ ഒരു കുട്ടിയടക്കം ഏഴ് പേർക്ക് പരുക്കേറ്റു. പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. റോഡരികിലെ ഡിവൈഡറിൽ ഇടിച്ച വാഹനം റോഡിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരിൽ രണ്ട് പേരെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ പെരിനാട് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 34 പേരാണ് അപകടസമയം ബസിലുണ്ടായിരുന്നത്.
 

Share this story