സേഫ് കേരളാ പദ്ധതി ലാപ്‌ടോപ്പ് വാങ്ങിയതിലും അഴിമതി, കൂടുതൽ വിവരങ്ങൾ പുറത്തുവിടും: ചെന്നിത്തല
Jun 26, 2023, 15:18 IST

സേഫ് കേരള പദ്ധതി ലാപ്‌ടോപ്പ് വാങ്ങിയതിലും അഴിമതിയെന്ന് രമേശ് ചെന്നിത്തല. ലാപ്‌ടോപ്പുകൾ വാങ്ങിയത് മൂന്ന് ഇരട്ടിയിൽ അധികം വിലക്കാണ്. ലാപ്‌ടോപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താൻ പുറത്തുവിടുമെന്നും നടന്നത് തീ വെട്ടിക്കൊള്ളയാണെന്നും ചെന്നിത്തല പറഞ്ഞു
ഒരു കാര്യവുമില്ലാതെ കെ സുധാകരനെ കള്ളക്കേസിൽ കുടുക്കാൻ നോക്കുകയാണ് സർക്കാർ. നിശബ്ദരാക്കാം എന്ന് കരുതേണ്ട. അഴിമതികൾ ഇനിയും പുറത്തുകൊണ്ടുവരും. കേസുകളെ ഭയപ്പെടുന്നില്ല. രാഷ്ട്രീയമായി തന്നെ തിരിച്ചുനേരിടുമെന്നും ചെന്നിത്തല പറഞ്ഞു. കെ സുധാകരനെതിരായ കേസിന് പിന്നിൽ കോൺഗ്രസുകാരാണെന്ന ആരോപണം സിപിഎം തെളിയിക്കട്ടെ എന്നും ചെന്നിത്തല പറഞ്ഞു.