അസുരകാലത്തിന്റെ പ്രതീകമായി പറഞ്ഞത്; പൂതന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ചല്ലെന്ന് സുരേന്ദ്രൻ
Mar 29, 2023, 12:24 IST

പൂതന എന്ന പരാമർശം ഒരു വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കുബുദ്ധികളായ ചിലർ പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്ത് വിമർശിക്കുകയാണ്. അസുരകാലത്തിന്റെ പ്രതീകമായി പൂതന പരാമർശം എല്ലാവരും നടത്തുന്നതാണ്
കോൺഗ്രസിലെ വനിതാ നേതാക്കളെ അപഹസിച്ചപ്പോൾ അവർ കേസ് കൊടുത്തിട്ടില്ല. കേസിൽ കോടതി തീർപ്പ് വരട്ടെ. താൻ ഇവിടെ തന്നെയുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.