ശക്തിധരന്റെ ആരോപണം ഭാവനയിൽ ഉദിച്ച കെട്ടുകഥ; വസ്തുതയുടെ കണിക പോലുമില്ലെന്ന് മന്ത്രി രാജീവ്

P Rajeev

ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരന്റെ കൈതോലപ്പായയിലെ പണം കടത്തൽ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി പി രാജീവ് രംഗത്ത്. ആരോപണം ഭാവനയിൽ ഉദിച്ച കെട്ടുകഥയാണ്. വസ്തുതയുടെ കണിക പോലുമില്ലെന്ന് രാജീവ് പറഞ്ഞു

രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ ദേശാഭിമാനി ഓഫീസിൽ നിന്ന് 2 കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച് സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് തിരുവനന്തപുരത്തെ എകെജി സെന്ററിൽ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവ് ആണെന്നും തുറന്ന് എഴുതിയിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ശക്തിധരൻ പറയുന്നത്. ഭൂമി ഇന്നത്തെ പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമായിരുന്നു. അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ശക്തിധരൻ ഫേസ്ബുക്കിൽ കുറിച്ചു

Share this story