ശമ്പളം മുടങ്ങി: കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്, സിഎംഡി ഓഫീസ് ഉപരോധിക്കും
Jul 13, 2023, 15:01 IST

ശമ്പളം മുടങ്ങിയതോടെ കെഎസ്ആർടിസി ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. സിഎംഡി ഓഫീസ് ജീവനക്കാർ ഉപരോധിക്കും. ഐഎൻടിയുസി യൂണിയന് ഒപ്പം സിഐടിയു യൂണിയനും സമരത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ജൂൺ മാസത്തെ ശമ്പളമാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ലഭിക്കാനുള്ളത്. സർക്കാർ സഹായം ലഭിച്ചാൽ ശമ്പളം വിതരണം ചെയ്യുമെന്നും കെഎസ്ആർടിസിക്ക് കളക്ഷൻ കുറവാണെന്നും സിഎംഡി അറിയിച്ചു.