വർണക്കടലാസുകളിൽ പൊതിഞ്ഞ് കഞ്ചാവ് മിഠായി വിൽപ്പന; തൃശ്ശൂരിൽ യുപി സ്വദേശി പിടിയിൽ

കഞ്ചാവ് മിഠായിയുമായി യു.പി. സ്വദേശി പിടിയിൽ. രാജു സോൻങ്കർ എന്നയാളാണ് ഒല്ലൂർ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും അര കിലോ കഞ്ചാവ് മിഠായി പിടികൂടി. പോലീസ് പിടികൂടാതിരിക്കാൻ വർണക്കടലാസുകളിൽ പൊതിഞ്ഞാണ് കഞ്ചാവ് മിഠായി വിൽപ്പന നടത്തിയിരുന്നത്. 

വിദ്യാർഥികളെയും മുതിർന്നവരെയും ലഷ്യമിട്ടാണ് ഇയാളുടെ ലഹരി വിൽപ്പന. ഇതര സംസ്ഥാനങ്ങളിൽനിന്നും വൻതോതിൽ കഞ്ചാവ് മിഠായികളെത്തിച്ചാണ് പ്രതി വിൽപ്പന നടത്തുന്നത്. കമ്മിഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.

സംസ്ഥാനമൊട്ടാകെ ഇത്തരം ലഹരി മിഠായികൾ എത്തിക്കുന്നുണ്ടെന്നാണ് വിവരം. ട്രെയിൻ മാർഗം മറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾക്കൊപ്പമാണ് ഇവയെത്തിയത്

Share this story