സ്‌കൂൾ കുട്ടികൾക്കടക്കം ലഹരി വിൽപ്പന; പയ്യന്നൂരിൽ യുവാവിന്റെ കട നാട്ടുകാർ അടിച്ചുതകർത്തു
Jul 15, 2023, 10:50 IST

കണ്ണൂർ പയ്യന്നൂരിൽ ലഹരി വിൽപ്പന ആരോപിച്ച് യുവാവിന്റെ കട നാട്ടുകാർ അടിച്ചു തകർത്തു. മഹാദേവ ഗ്രാമത്തിലെ മുരളിയുടെ കടയാണ് അടിച്ചുതകർത്തത്. പലതവണ ഇവിടെ നിന്ന് എക്‌സൈസ് ലഹരി പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി സംഘടിച്ചെത്തിയ നാട്ടുകാർ പലചരക്കുകട അടിച്ചു തകർക്കുകയായിരുന്നു. സ്‌കൂൾ വിദ്യാർഥികൾക്ക് അടക്കം ലഹരി വസ്തുക്കൾ ഈ കടയിൽ നിന്ന് വിൽക്കുന്നതായി പരാതി ഉയർന്നിരുന്നു.