ഷാജൻ സ്‌കറിയക്ക് സംഘി സ്വരം; വർഗീയ സംഘർഷത്തിലേക്ക് നയിക്കാനാണ് ശ്രമിച്ചത്: ടിഎൻ പ്രതാപൻ
Jul 10, 2023, 12:41 IST

മറുനാടൻ മലയാളി ചാനലിനെതിരായ പോലീസ് നടപടിയിൽ കെപിസിസിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞ് ടി എൻ പ്രതാപൻ എംപി. ക്യാമറ കയ്യിലുണ്ടെന്ന് കരുതി എന്തും പറയാമെന്ന നിലപാടാണ് മറുനാടന്. മുസ്ലിം സമുദായത്തെ തീവ്രവാദികളാക്കാനും കേരളത്തെ വർഗീയ സംഘർഷത്തിലേക്ക് നയിക്കാനുമാണ് മറുനാടൻ ശ്രമിച്ചത്.
രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും അപമാനിക്കുന്ന തരത്തിലാണ് ഷാജൻ വീഡിയോ ചെയ്തത്. ആത്മാഭിമാനമുള്ള കോൺഗ്രസുകാരന് മറുനാടനെ അനുകൂലിക്കാനാകില്ല. ഷാജന്റെ വീഡിയോകൾ കെപിസിസി പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തും. ഷാജന് സംഘി സ്വരമാണെന്നും പ്രതാപൻ പറഞ്ഞു.