ഷാജൻ സ്‌കറിയയുടേത് സംഘിയുടെ സംസാരം; യോജിക്കാനാകില്ലെന്ന് കെ മുരളീധരൻ

k muraleedharan

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ നിലപാടുകളോട് വിയോജിപ്പുണ്ടെന്ന് കെ മുരളീധരൻ എംപി. മുസ്ലീങ്ങൾക്കെതിരായ പരാമർശങ്ങൾ ഒരു സംഘിയുടെ സംസാരം പോലെയാണ് തോന്നിയത്. മറുനാടന്റേത് മാന്യമായ വിമർശനങ്ങളായി തോന്നിയിട്ടില്ല. വിമർശനങ്ങളോട് തുറന്ന നിലപാടാണ് കോൺഗ്രസിന്. എല്ലാവിധ മാന്യതയും നൽകി കൊണ്ടാണ് മാധ്യമങ്ങൾ വിമർശിക്കാറുള്ളത്. പക്ഷേ ഇവൻ ഗതി പിടിക്കാത്തവനാണ് എന്നൊക്കെയുള്ള തരത്തിൽ അടച്ചാക്ഷേപിക്കുന്നത് മാധ്യമപ്രവർത്തനമായി കാണുന്നില്ല

മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന പ്രവണതയാണ് മറുനാടന്. മറ്റൊന്ന് രാഹുൽ ഗാന്ധിയെ പറ്റി പറഞ്ഞ വാക്കുകളാണ്. അദ്ദേഹം പോയാലെ പാർട്ടി രക്ഷപ്പെടൂ എന്നൊക്കെയുള്ള പരാമർശങ്ങൾ അംഗീകരിക്കാനാകില്ല. കോൺഗ്രസുകാർ ജന്തുക്കളാണെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെയൊരാളോട് കോൺഗ്രസുകാരനായ എനിക്ക് എങ്ങനെ യോജിക്കാനാകുമെന്നും മുരളീധരൻ ചോദിച്ചു.
 

Share this story