ശാന്തൻപാറയിൽ നിയമം ലംഘിച്ച് നിർമിക്കുന്ന സിപിഎം ജില്ലാ ഓഫീസ് ഇടിച്ചുനിരത്തണമെന്ന് സതീശൻ

satheeshan

ഇടുക്കി ശാന്തൻപാറയിൽ നിയമങ്ങൾ ലംഘിച്ച് നിർമിക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഇടിച്ചുപൊളിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പണ്ട് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജെസിബിയുമായി സർക്കാർ ഇടുക്കിയിലേക്ക് പോയല്ലോ. ശരിക്കും പോകേണ്ടത് ശാന്തൻപാറയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ്. നിയമവിരുദ്ധമായാണ് അവിടെ കെട്ടിടം പണിയുന്നത്. ആ കെട്ടിടം ഇടിച്ചുനിരത്തണം. ക്രിമിനൽ കുറ്റം ചെയ്തവർക്കെതിരെ കേസെടുക്കുകയും വേണമെന്നും സതീശൻ പറഞ്ഞു

കാണം വിറ്റാൽ പോലും ഇത്തവണ ഓണം ഉണ്ണാൻ സാധിക്കില്ല. വിപണിയിൽ ഇടപെടാൻ സർക്കാരിന് സാധിക്കുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന അറിയാത്ത അവസ്ഥയാണ്. ഖജനാവിൽ പണമില്ല. ബജറ്റിന് പുറത്ത് സ്ഥാപനമുണ്ടാക്കി കടമെടുത്തു. ആ കടം ഒടുവിൽ ബജറ്റിനകത്ത് വന്നിരിക്കുന്നു. ട്രഷറിയിൽ നിന്ന് 5 ലക്ഷം പോലും കൊടുക്കുന്നില്ല. അഞ്ച് ലക്ഷം കൊണ്ട് ഓട പോലും നിർമിക്കാൻ സാധിക്കില്ല. അതുപോലും നിർമിക്കാൻ സാധിക്കാത്തവരാണ് പുതുപ്പള്ളിയിൽ വികസനം ചർച്ച ചെയ്യാൻ വെല്ലുവിളിക്കുന്നതെന്നും സതീശൻ പറഞ്ഞു.
 

Share this story