സോളാർ ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് സതീശൻ; മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി
Sep 14, 2023, 14:38 IST

സോളാർ കേസിലെ ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന് യുഡിഎഫ്. അന്വേഷണം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അതിനെ കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ക്രിമിനൽ ഗൂഢാലോചനയിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. അന്വേഷണത്തിൽ ഒരു ഭയവുമില്ല
വിഷയം സംസ്ഥാന ഏജൻസി അന്വേഷിക്കേണ്ട. സിബിഐ അന്വേഷിച്ചില്ലെങ്കിൽ നിയമ വഴി തേടും. യുഡിഎഫിനെതിരെ ഒരു പരാമർശവും സിബിഐ റിപ്പോർട്ടിൽ ഇല്ല. പിണറായി വിജയൻ നന്ദകുമാറിനെ കണ്ടോ എന്ന് ഇനി പറയേണ്ടത് അദ്ദേഹം തന്നെയാണ്. ദല്ലാൾ പറയുന്നത് എങ്ങനെ മുഖവിലക്ക് എടുക്കും. രണ്ട് കോൺഗ്രസ് ആഭ്യന്തര മന്ത്രിമാർ ഇടപെട്ടു എന്ന് നന്ദകുമാർ ഇന്നലെ പറഞ്ഞത് മുഖ്യമന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണെന്നും സതീശൻ ആരോപിച്ചു.