കള്ളക്കേസിൽ കുടുക്കി സുധാകരനെ ജയിലിൽ അടയ്ക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് സതീശൻ

VD Satheshan

വ്യാജപുരാവസ്തു കേസിൽ പരാതിക്കാരെ ബ്ലാക്ക് മെയിൽ ചെയ്ത് കെപിസിസി പ്രസിഡന്റിനെതിരെ മൊഴിയുണ്ടാക്കി കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴിമതിയാരോപണങ്ങളുടെ ചെളിക്കുണ്ടിൽ വീണുകിടക്കുന്ന സർക്കാർ മര്യാദക്ക് നടക്കുന്ന ആളുകളുടെ മേൽ ചെളി തെറിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. സുധാകരനെ അറസ്റ്റ് ചെയ്തതിലൂടെ സർക്കാരിന്റെ വൈരാഗ്യബുദ്ധി വീണ്ടും പ്രകടമായി

കോടതി സഹായിച്ചില്ലെങ്കിൽ കള്ളക്കസിൽ സുധാകരൻ ജയിലിൽ കിടക്കുമായിരുന്നു. മോൻസന്റെ ഡ്രൈവർ, സുധാകരന് എതിരെ മൊഴി നൽകിയെന്നാണ് പറയുന്നത്. മുമ്പ് മൂന്ന് തവണ ചോദ്യം ചെയ്തപ്പോളും ഡ്രൈവർ സുധാകരനെ പറ്റി പറഞ്ഞിട്ടില്ല. ആര് മൊഴി കൊടുത്താലും ആർക്കെതിരെയും കേസെടുക്കുമോ. അങ്ങനെയെങ്കിൽ സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ എന്തൊക്കെ മൊഴി കൊടുത്തു. എന്നിട്ട് മുഖ്യമന്ത്രിക്കും മറ്റുമെതിരെ ഒരു കേസെങ്കിലും എടുത്തോ എന്നും സതീശൻ ചോദിച്ചു.
 

Share this story