സിപിഎമ്മിന്റെ അഴിമതി പണം പാർക്ക് ചെയ്യുന്ന സ്ഥലമാണ് ഊരാളുങ്കൽ സൊസൈറ്റിയെന്ന് സതീശൻ

സിപിഎമ്മിന്റെ അഴിമതിപ്പണം പാർക്ക് ചെയ്യുന്ന സ്ഥലമാണ് ഊരാളുങ്കൽ സൊസൈറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഊരാളുങ്കൽ സൊസൈറ്റിക്ക് വേണ്ടി വഴി വിട്ട് കേരളത്തിലെ പ്രവൃത്തികൾ നൽകുകയാണ്. അതിന് വേണ്ടിയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് പരിധി വിട്ട് ഇളവ് നൽകിയിരിക്കുന്നത്. കറക്കു കമ്പനികളും ഊരാളുങ്കലും ചേർന്ന് ഖജനാവ് കൊള്ളയടിക്കുകയാണെന്നും സതീശൻ ആരോപിച്ചു
മാധ്യമവേട്ട ഏറ്റവും ഭീതിദമായ നിലയിൽ കേരളത്തിലുമെത്തി. ദേശീയ തലത്തിൽ സംഘ്പരിവാർ നടത്തുന്ന രീതിയാണ്. പോലീസിനെ ഉപയോഗിച്ച് മാധ്യമപ്രവർത്തകരെ വരുതിയിലാക്കാൻ നോക്കുകയാണ്. പ്രതി കൂട്ടിൽ നിൽക്കുമ്പോൾ എതിർത്ത് സംസാരിക്കുന്നവർക്കെതിരെ കേസെടുക്കും.
കേരളത്തിലെ പോലീസ് കൈകാലുകൾ വരിഞ്ഞുകെട്ടി ലോക്കപ്പിൽ കിടക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കേരളത്തിലെ പോലീസിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ഇവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. കെ സുധാകരനെതിരായ കേസ് കെട്ടിച്ചമച്ചതാണ്. കൊച്ചുകുട്ടികൾക്ക് പോലും ഇക്കാര്യം മനസ്സിലാകുമെന്നും സതീശൻ അവകാശപ്പെട്ടു.