സതിയമ്മ കുടുങ്ങും: വ്യാജരേഖ ചമച്ചെന്ന് ലിജിമോൾ, ഒപ്പും തന്റേതല്ല, പരാതി നൽകി

sathi liji

പുതുപ്പള്ളിയിലെ പിരിച്ചുവിടൽ വിവാദത്തിൽ ട്വിസ്റ്റ്. താത്കാലിക ജീവനക്കാരിയായ സതിയമ്മയെ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയതിന്റെ പേരിൽ പിരിച്ചുവിട്ടു എന്നായിരുന്നു വിഡി സതീശനടക്കമുള്ള യുഡിഎഫ് നേതാക്കളുടെ ആരോപണം. എന്നാൽ സതീദേവിക്കെതിരെ പോലീസിൽ പരാതി ലഭിച്ചു. വ്യാജരേഖ ചമച്ചാണ് സതീദേവി ജോലി നേടിയതെന്ന് അയൽവാസിയായ ലിജിമോൾ നൽകിയ പരാതിയിൽ പറയുന്നു

തനിക്ക് ആരോഗ്യ പ്രശ്‌നമില്ലെന്നും രേഖകളിലെ ഒപ്പ് തന്റേതല്ലെന്നും ലിജിമോൾ പറഞ്ഞു. താനിപ്പോൾ ഐശ്വര്യ കുടുംബശ്രീ അംഗമല്ല. ഇന്നലെ സോഷ്യൽ മീഡിയ വഴിയാണ് തന്റെ പേരിലാണ് സതീദേവി ജോലി ചെയ്യുന്നതെന്നും ശമ്പളം വാങ്ങിയതെന്നുമൊക്കെ അറിയുന്നത്. ഇതോടെയാണ് ലിജിമോൾ പരാതി നൽകിയത്.

ലിജിമോളുടെ ജോലിയാണ് സതീദേവി ചെയ്തുവന്നിരുന്നത്. ഇത് മനസ്സിലായതോടെ സതിദേവിയെ പിരിച്ചുവിട്ടുവെന്നാണ് സർക്കാർ പുറത്തുവിട്ട രേഖയിലും വ്യക്തമാകുന്നത്. കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായിരുന്നു സതിയമ്മ. ഉമ്മൻ ചാണ്ടിയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനാണ് ഇവരെ പിരിച്ചുവിട്ടതെന്നായിരുന്നു യുഡിഎഫ് ആരോപണം. ഇതാണ് ഇപ്പോൾ പൊളിയുന്നത്.
 

Share this story