സതിയമ്മ താത്കാലിക ജീവനക്കാരിയല്ല, ജോലിയെടുത്തത് മറ്റൊരാൾക്ക് പകരമായി: വിശദീകരിച്ച് മന്ത്രി

chinchu

ഉമ്മൻ ചാണ്ടി തന്റെ കുടുംബത്തിന് വേണ്ടി ചെയ്ത സേവനം ചാനലിനോട് പറഞ്ഞതിന് വെറ്ററിനറി ആശുപത്രിയിലെ താത്കാലിക ജീവനക്കാരിയെ പുറത്താക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി മന്ത്രി ജെ ചിഞ്ചുറാണി. പിരിച്ചുവിട്ടു എന്ന് പറയപ്പെടുന്ന സതിയമ്മ താത്കാലിക ജീവനക്കാരി അല്ല. ജിജി മോൾ എന്ന താത്കാലിക ജീവനക്കാരിക്ക് പകരമായാണ് സതിയമ്മ ജോലി ചെയ്തത്. 

ജിജി മോളുടെ അക്കൗണ്ടിലേക്ക് വരുന്ന പണം സതിയമ്മ കൈപ്പറ്റിയിരുന്നു. ഇതുസംബന്ധിച്ച പരാതി ലഭിച്ചപ്പോഴാണ് നടപടിയെടുത്തത്. നടപടിക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം കുടുംബശ്രീയിൽ നിന്നാണ് സതിയമ്മയെ പിരിച്ചുവിട്ടതെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിജി മോൾ അറിയിച്ചു.
 

Share this story