ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി

shajan

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യത്തിനെതിരായ ഹർജി സുപ്രീം കോടതി തള്ളി. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. നിലമ്പൂർ പോലീസ് എടുത്ത കേസിൽ ഷാജന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു സർക്കാർ ആവശ്യം. 

നിലമ്പൂർ നഗരസഭ സ്റ്റാൻഡിംഗ് കൗൺസിൽ അംഗം സ്‌കറിയുടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിലമ്പൂർ പോലീസ് ഷാജനെതിരെ കേസെടുത്തത്. മതസ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയായിരുന്നു കേസ്. കഴിഞ്ഞ ഓഗസ്റ്റിൽ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
 

Share this story