കൊച്ചിയിൽ സ്‌കൂൾ വിദ്യാർഥിയെ കുത്തിപ്പരുക്കേൽപ്പിച്ചു; പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേർ പിടിയിൽ
Jul 19, 2023, 08:35 IST

കൊച്ചിയിൽ സ്‌കൂൾ വിദ്യാർഥിയെ കുത്തി പരുക്കേൽപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം മൂന്ന് പേർ പിടിയിൽ. കണ്ണമാലി പുത്തൻതോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയും ചെല്ലാനം സ്വദേശിയുമായ ആലഞ്ചലോസിന്റെ മകൻ അനോഗ് ഫ്രാൻസിസിനെയാണ് കുത്തി പരുക്കേൽപ്പിച്ചത്.
പള്ളിത്തോട് സ്വദേശികളായ പുന്നക്കൽ പോളിന്റെ മകൻ അമലേഷ്(19), പുത്തൻപുരക്കൽ യേശുദാസിന്റെ മകൻ ആഷ്ബിൻ(18) പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരെയാണ് മട്ടാഞ്ചേരി പോലീസ് പിടികൂടിയത്.