കോട്ടയത്ത് സ്‌കൂളുകൾക്ക് ഇന്ന് ഉച്ച കഴിഞ്ഞ് അവധി; ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെയാണ്

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് ഉച്ചകഴിഞ്ഞ് അവധി. പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായാണ് അവധിയെന്ന് ജില്ലാ കലക്ടർ അറിയിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുളള വിലാപ യാത്ര, പൊതുദർശനം എന്നിവയുമായി ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി മുതലാണ് ഗതാഗത നിയന്ത്രണം.
കോട്ടയം ജില്ലയിൽ ഇന്ന് (19.07.2023) ബുധൻ ഉച്ചയ്ക്ക് ഒരു മണി മുതൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെയാണ്;
1. M.C റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ സിമന്റ് കവലയിൽ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറുത്തൂട്ടി ജംഗ്ഷനിൽ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കൽകോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ തിരുവാതുക്കൽ, അറുത്തൂട്ടി വഴി പോവുക.
2. M.C റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങൾ മണിപ്പുഴ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്, ഈരയിൽക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോവുക. വലിയ വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക.
3. നാഗമ്പടം പാലത്തുനിന്നും വരുന്ന വാഹനങ്ങൾ സിയേഴ്സ് ജംഗ്ഷൻ, നാഗമ്പടം ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാർക്കറ്റ് വഴി M.L. റോഡെ കോടിമത ഭാഗത്തേക്ക് പോവുക.
4. കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ബേക്കർ ജംഗ്ഷനിലെത്തി സിയേഴ്സ് ജംഗ്ഷൻ വഴി വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് പോവുക.
5. നാഗമ്പടം സ്റ്റാന്റിൽ നിന്നും കാരാപ്പുഴ, തിരുവാതുക്കൽ,ഇല്ലിക്കൽ ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ ബേക്കർ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കൽ ഭാഗത്തേക്കുപോവുക.
6. കെ. കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങൾ കഞ്ഞിക്കുഴി ,ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകൾ കളക്ട്രേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്ക് പോകേണ്ടതാണ്.
വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
1 ) തിരുനക്കര അമ്പലം മൈതാനം (ഡിപ്പാർട്ട്മെന്റ് വാഹനങ്ങൾ മാത്രം)
2 ) തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനം (കാർ മുതലായ ചെറു വാഹനങ്ങൾ)
3 ) സി.എം.എസ് കോളേജ് റോഡ് (കാർ മുതലായ ചെറു വാഹനങ്ങൾ)
4 ) തിരുനക്കര Bus Stand (കാർ മുതലായ ചെറു വാഹനങ്ങൾ)
5) ജെറുസലേം ചർച്ച് മൈതാനം opposite Dist Hospital (കാർ മുതലായ ചെറു വാഹനങ്ങൾ)
6) കുര്യൻ ഉതുപ്പ് റോഡ് (ബസ് മുതലായവ)
7) ഈരയിൽക്കടവ് ബൈപാസ് (ബസ് മുതലായവ)