ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മക്കായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan

ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മക്കായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീചിത്ര തിരുനാൾ ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി സംഘടിപ്പിച്ച അന്തർ ദേശീയ കോൺഫറൻസ് ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. ഗവേഷണ രംഗത്തെ ന്യൂനതകൾ പരിഹരിക്കാൻ കേരളം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

മിത്ത് വിവാദം കത്തി നിൽക്കവെ ഈ വിഷയം മുഖ്യമന്ത്രി പരാമർശിച്ചതേയില്ല. അതേസമയം തന്റെ പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണെന്ന് സ്പീക്കർ എഎൻ ഷംസീർ പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നും കാവിവത്കരിക്കുകയാണെന്നും സ്പീക്കർ പറഞ്ഞു. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുകയെന്നാൽ വിശ്വാസത്തെ തള്ളിപ്പറയൽ അല്ലെന്നും ഷംസീർ പ്രതികരിച്ചു.
 

Share this story