ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം; പോലീസ് റിപ്പോർട്ട് അംഗീകരിക്കുമെന്ന് മന്ത്രി
Aug 21, 2023, 12:43 IST

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ പോലീസ് റിപ്പോർട്ട് അംഗീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. പോലീസ് റിപ്പോർട്ട് കിട്ടിയാൽ നടപടിയെടുക്കും. കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകും. ആരെയും സംരക്ഷിക്കില്ല. ഒരു കേസും അട്ടിമറിക്കപ്പെടില്ലെന്നും വീണ ജോർജ് പറഞ്ഞു
പോലീസ് അന്വേഷണം ആവശ്യപ്പെട്ടത് ആരോഗ്യവകുപ്പാണ്. അന്വേഷണവുമായി മുന്നോട്ടുപോകും. കുറ്റക്കാരെ കണ്ടെത്തും. സർക്കാർ ഹർഷിനക്കൊപ്പമാണ്. ഹർഷിന സമരം തുടരുകയാണല്ലോ എന്ന ചോദ്യത്തിന് പോലീസ് അന്വേഷണം നടക്കുകയല്ലേ എന്നായിരുന്നു മന്ത്രിയുടെ നടപടി.