കൊല്ലത്ത് സ്‌കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചു; എട്ട് വയസ്സുള്ള കുട്ടി മരിച്ചു, അമ്മയ്ക്ക് ഗുരുതര പരുക്ക്

accident

കൊല്ലം കൊട്ടാരക്കര കോട്ടാത്തലയിൽ സ്‌കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് വയസ്സുകാരൻ മരിച്ചു. മൂഴിക്കോട് സ്വദേശി സിദ്ധാർഥാണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ചിരുന്ന അമ്മ ഡയാനയെ ഗുരുതര പരുക്കോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സലിരിക്കെ ഉച്ചയോടെ മരിച്ചു.
 

Share this story