കാലവർഷം കേരളാ തീരത്തേക്ക്; ആദ്യം മഴ ലഭിക്കുക തെക്കൻ കേരളത്തിൽ

rain

കാലവർഷം കേരളാ തീരത്തേക്ക്. കന്യാകുമാരി തീരത്തായുള്ള കാലവർഷം അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ഇനിയുള്ള ദിവസങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കാം. ഇന്ന് കാലവർഷം കേരളത്തിലെത്തുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. 

ആദ്യം മഴ ലഭിക്കുക തെക്കൻ കേരളത്തിലാകും. നാളെയോടെ അറബിക്കടലിൽ ചക്രവാത ചുഴി രൂപപ്പെടും. ഇത് പിന്നീട് ന്യൂനമർദമായി മാറും. ന്യൂനമർദം പശ്ചിമ തീരത്തേക്ക് നീങ്ങിയാൽ പതിഞ്ഞ് തുടങ്ങുന്ന കാലവർഷം മെച്ചപ്പെട്ടേക്കും. ഈയാഴ്ച ബംഗാൾ ഉൾക്കടലിലും ന്യൂനമർദത്തിന് സാധ്യതയുണ്ട്.
 

Share this story