കാലവർഷം ബംഗാൾ ഉൾക്കടലിൽ; സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് തുടരും, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ
May 19, 2023, 15:00 IST

കാലവർഷം ബംഗാൾ ഉൾക്കടലിൽ എത്തി. നിക്കോബാർ ദ്വീപ് സമൂഹം, തെക്കൻ ആൻഡമാൻ കടൽ, ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ഇന്ന് കാലവർഷമെത്തി. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടെയും കാറ്റോടു കൂടിയതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കേരളത്തിൽ ഇന്നും നാളെയും ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലവസ്ഥക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് കാലവർഷം 15 ദിവസത്തിന് ശേഷം എത്തും.