കെഎസ്ആർടിസി അടക്കമുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധം
Jun 9, 2023, 14:42 IST

കെ എസ് ആർ ടി സി ബസ് അടക്കമുള്ള ഹെവി വാഹനങ്ങൾക്ക് സെപ്റ്റംബർ ഒന്ന് മുതൽ സീറ്റ് ബെൽറ്റ് നിർബന്ധമാക്കുന്നു. ഡ്രൈവറും മുൻ സീറ്റിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിക്കണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ ചട്ടം പ്രാബല്യത്തിൽ വരും
ഹെവി വാഹനങ്ങളിലെ ഡ്രൈവർമാരും മുൻ സീറ്റിൽ ഇരിക്കുന്നവരും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ എഐ ക്യാമറ കണ്ടെത്തും. ഇവർക്ക് നോട്ടീസ് നൽകുമെന്നും മന്ത്രി അറിയിച്ചു.