കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഞായറാഴ്ച മുതൽ സർവീസ് തുടങ്ങും; സമയക്രമം അടക്കം തയ്യാറായി
Sep 20, 2023, 08:36 IST

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഞായറാഴ്ച മുതൽ സർവീസ് തുടങ്ങിയേക്കും. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴിയാകും സർവീസ്. ഇതിന്റെ സമയക്രമവും തയ്യാറായി. രാവിലെ ഏഴ് മണിയോടെ കാസർകോട് നിന്ന് യാത്ര തുടങ്ങും. തിരുവനന്തപുരത്ത് 3.05ന് എത്തും. തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.55ന് കാസർകോട് എത്തും. ആഴ്ചയിൽ ആറ് ദിവസമാകും സർവീസ്
ആകെ ഒമ്പത് വന്ദേഭാരത് ട്രെയിനുകളാണ് ഞായറാഴ്ച സർവീസ് ആരംഭിക്കാനൊരുങ്ങുന്നത്. ഇതിലാണ് കേരളത്തിനുള്ള രണ്ടാം വന്ദേഭാരതും ഉൾപ്പെടുന്നത്. ഓറഞ്ച് നിറത്തുള്ള ട്രെയിനാണ് കേരളത്തിന് കിട്ടുന്നത്.