ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത; ചിത്തരഞ്ജൻ എംഎൽഎ അടക്കമുള്ളവർക്ക് നോട്ടീസ്

chitharanjan

ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയിൽ കടുത്ത നടപടികളുമായി പാർട്ടി സംസ്ഥാന നേതൃത്വം. പി പി ചിത്തരഞ്ജൻ എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നോട്ടീസ് നൽകി. ജില്ലയിലെ രണ്ട് ഗ്രൂപ്പിൽ പെട്ടവർക്കാണ് നോട്ടീസ് അയച്ചത്. നാല് ഏരിയ കമ്മിറ്റികളിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടാണ് നടപടി

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും മൂന്ന് ഏരിയാ സെക്രട്ടറിമാരും നോട്ടീസ് ലഭിച്ചവരിൽ ഉൾപ്പെടുന്നു. പി കെ ബിജു, ടിപി രാമകൃഷ്ണൻ എന്നിവർ അംഗങ്ങളായ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 10ന് മുമ്പ് വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്.
 

Share this story