ആനി രാജക്കെതിരായ രാജ്യദ്രോഹ കുറ്റം: സർക്കാരിനെതിരെ ജനരോഷം ഉയരുമെന്ന് ബിനോയ് വിശ്വം
Jul 11, 2023, 15:04 IST

മണിപ്പൂർ കലാപത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ച സിപിഐ നേതാവ് ആനി രാജക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് ബിനോയ് വിശ്വം എംപി. വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടും. കണ്ട കാര്യം ആനി രാജ പറഞ്ഞു. ജനാധിപത്യത്തിൽ വസ്തുതകൾ വിളിച്ചുപറയുന്നത് കുറ്റകൃത്യമായി മാറുകയാണെങ്കിൽ സർക്കാരിനെതിരെ ജനരോഷം ഉയരും
സത്യത്തെയും നീതിയെയും ജനങ്ങളെയും ഭയക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. സമാധാനപരമായി ജീവിച്ചിരുന്ന മണിപ്പൂർ ജനതയെ തമ്മിൽ തല്ലിച്ച് കലക്കവെള്ളത്തിൽ രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്ന പാർട്ടിയാണ് ബിജെപി. ഇതിന്റെയെല്ലാം നേതാവ് നരേന്ദ്ര മോദിയാണ്. സംഘർഷം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും മണിപ്പൂർ എന്ന വാക്ക് മോദിക്ക് അറിയില്ലെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.