വൃതത്തിലൂടെ നേടിയ ആത്മവിശുദ്ധി ജീവിതത്തിലുടനീളം നിലനിർത്തണം: ഹാഫിസ് പി.എച് അബ്ദുൽ ഗഫാർ മൗലവി
Updated: Apr 22, 2023, 09:43 IST

തിരുവനന്തപുരം: ഒരു മാസക്കാലത്തെ കഠിനമായ വൃതാനുഷ്ഠനത്തിലൂടെ നേടിയെടുത്ത ആത്മവിശുദ്ധി തുടർന്നുള്ള ജീവിതത്തിലുടനീളം നിലനിർത്താൻ ഓരോ വിശ്വാസിയും പ്രതിജ്ഞ ചെയ്യണമെന്ന് വള്ളക്കടവ് മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം ഹാഫിസ് പി.എച് അബ്ദുൽ ഗഫാർ മൗലവി പറഞ്ഞു.
വള്ളക്കടവ് വലിയപള്ളി ജുമാമസ്ജിദിൽ നടന്ന ഈദുൽ ഫിത്വർ നിസ്കാരത്തോടനുബന്ധിച്ചു പെരുന്നാൾ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ഏഴായിരത്തോളം വിശ്വാസികൾ സംബന്ധിച്ചു. ലോകസമാധാനത്തിന് പ്രത്യേക പ്രാർത്ഥന നടത്തി .