മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു

mukundan

മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ അന്തരിച്ചു. 77 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. കരളിൽ അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ബിജെപിയുടെ ദക്ഷിണേന്ത്യയിലെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു. മൃതദേഹം കൊച്ചിയിലെ ആർ എസ് എസ് കാര്യാലയത്തിൽ പൊതുദർശനത്തിന് വെക്കും. പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോകും

കണ്ണൂർ കൊട്ടിയൂർ സ്വദേശിയാണ്. ആർ എസ് എസിലൂടെയാണ് ബിജെപിയുടെ സംഘടനാ ചുമതയിലേക്ക് വന്നത്. 1991 മുതൽ 2007 വരെ ബിജെപി സംഘടനാ ജനറൽ സെക്രട്ടറിയായിരുന്നു. 2005 മുതൽ 2007 വരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ക്ഷേത്രീയ ഓർഗനൈസിംഗ് ജനറൽ സെക്രട്ടറിയായി ചുമതല വഹിച്ചു. ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു. 2006ൽ ബിജെപിയിൽ നിന്ന് പുറത്താക്കി. പത്ത് വർഷത്തിന് ശേഷം 2016ലാണ് പാർട്ടിയിൽ തിരിച്ചെത്തിയത്.
 

Share this story