മുഖ്യമന്ത്രിയെ വിളിക്കാൻ തീരുമാനിച്ചത് മുതിർന്ന നേതാക്കൾ; വിവാദം ആവശ്യമില്ലെന്ന് സതീശൻ

satheeshan

കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചതിനെ ചൊല്ലി വിവാദം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുതിർന്ന നേതാക്കളുടെ അഭിപ്രായം കേട്ട ശേഷമാണ് മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് വിളിച്ചത്. വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ തീരുമാനമെടുത്താൽ ഒറ്റക്കെട്ടാണ്. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ കാര്യം ജനങ്ങളുടെ മനസിലുണ്ടാകുമെന്നും രാഷ്ട്രീയവേദികളിൽ അതുന്നയിക്കുമെന്നും സതീശൻ പറഞ്ഞു

അനുസ്മരണ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ വിളിച്ചതിൽ കോൺഗ്രസിനുള്ളിൽ എതിർപ്പുണ്ട്. എന്നാൽ ഉമ്മൻ ചാണ്ടിയുടെ കുടുംബം മുഖ്യമന്ത്രിയെ കൂടി പങ്കെടുപ്പിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെയാണ് നേതൃത്വം മുഖ്യമന്ത്രിയെ ക്ഷണിച്ചതും.
 

Share this story