പനിക്ക് ചികിത്സക്കെത്തിയ ഏഴ് വയസ്സുകാരിക്ക് പേവിഷ കുത്തിവെപ്പ് എടുത്ത സംഭവം; നഴ്‌സിനെ പുറത്താക്കി
Aug 13, 2023, 12:26 IST

അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഏഴ് വയസ്സുകാരിക്ക് മരുന്ന് മാറി കുത്തിവെച്ചെന്ന പരാതിയിൽ താത്കാലിക നഴ്‌സിനെ പുറത്താക്കി. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രി വീണ ജോർജ് നിർദേശം നൽകിയിരുന്നു
പനിക്ക് ചികിത്സയുമായി ബന്ധപ്പെട്ട് രക്തപരിശോധനക്ക് എത്തിയ ഏഴ് വയസ്സുകാരിക്ക് പേ വിഷബാധക്ക് എതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നൽകുകയായിരുന്നു. കുട്ടിയുടെ അമ്മ ഒപിയിൽ ചീട്ടെടുക്കാൻ പോയ സമയത്താണ് കുട്ടിയുടെ രണ്ട് കൈകളിലും കുത്തിവെപ്പ് എടുത്തത്. പൂച്ച കടിച്ചതിനെ തുടർന്ന് മറ്റൊരു കുട്ടി ഈ സമയം എത്തിയിരുന്നു. രണ്ട് കുട്ടികളും തമ്മിൽ നഴ്‌സിന് മാറി പോകുകയായിരുന്നു.