പ്രാർഥനക്കെത്തിയ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം; വൈദികനെതിരെ കേസ്

anto

പള്ളിയിൽ പ്രാർഥനക്കെത്തിയ നഴ്‌സിംഗ് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയിൽ വൈദികനെതിരെ സൈബർ ക്രൈം പോലീസ് കേസെടുത്തു. കൊല്ലങ്കോട് ഫാത്തിമ നഗർ സ്വദേശി ബെനഡിക്ട് ആന്റോ(29)ക്കെതിരെയാണ് നടപടി. നിലവിൽ തക്കല പ്ലാങ്കാലവിളയിൽ വൈദികനാണ് ബെനഡിക്ട് ആന്റോ

പേച്ചിപ്പാറയിൽ വൈദികനായിരുന്ന സമയത്താണ് കേസ്‌നാസ്പദമായ സംഭവം. അടുത്തിടെ ഒരു സംഘം യുവാക്കൾ വൈദികന്റെ വീട്ടിലെത്തി ആക്രമണം നടത്തിയിരുന്നു. ഇയാളുടെ ലാപ് ടോപ്പും മൊബൈൽ ഫോണും യുവാക്കൾ കൊണ്ടുപോയി. ഇതുമായി ബന്ധപ്പെട്ട വൈദികന്റെ പരാതിയിൽ പോലീസ് നിയമ വിദ്യാർഥിയായ ഒരു യുവാവിനെ പിടികൂടി. പിന്നാലെയാണ് പീഡന വിവരമൊക്കെ പുറത്തുവരുന്നത്

യുവാവിന്റെ സഹപാഠിക്ക് ആന്റോ സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടായിരുന്നു. ഇയാളുടെ പക്കലുള്ള ചിത്രങ്ങൾ കാണിച്ച് യുവതികളെ ഭീഷണിപ്പെടുത്തുന്നതായും യുവാക്കൾക്ക് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് വൈദികന്റെ ലാപ്‌ടോപ്പും ഫോണും ഇവർ കൊണ്ടുപോയത്. വൈദികനെതിരായ തെളിവുകൾ യുവാക്കൾ പോലീസിന് കൈമാറിയിട്ടുണ്ട്.
 

Share this story