കോഴിക്കോട് ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം; അധ്യാപകൻ അറസ്റ്റിൽ
Updated: Nov 16, 2023, 12:05 IST

കോഴിക്കോട് ബസിൽ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കിനാലൂർ കുറുമ്പൊയിൽ പറയരുകണ്ടി ഷാനവാസിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ്. പൂവമ്പായി എഎം ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനാണ് ഷാനവാസ്
ഇന്നലെ വൈകുന്നേരമാണ് താമരശ്ശേരി കെഎസ്ആർടിസി ബസിൽ സഹയാത്രികയായ പെൺകുട്ടിക്ക് നേരെ ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. പെൺകുട്ടി ബഹളം വെച്ചതോടെ യാത്രക്കാർ ഇടപെടുകയും ബസ് പോലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കുകയുമായിരുന്നു.