ഡോക്ടർക്കെതിരായ ലൈംഗികാതിക്രമ പരാതി; വനിതാ ഡോക്ടറുടെ മൊഴി ഇന്നെടുക്കുമെന്ന് പോലീസ്
Sep 2, 2023, 11:33 IST

എറണാകുളം ജനറൽ ആശുപത്രിയിലെ ലൈംഗികാതിക്രമ പരാതിയിൽ പരാതിക്കാരിയായ ഡോക്ടറിൽ നിന്ന് ഇന്ന് മൊഴിയെടുക്കുമെന്ന് പോലീസ്. വിദേശത്തുള്ള ഡോക്ടറിൽ നിന്ന് ഓൺലൈനായിട്ടാകും മൊഴിയെടുക്കുക. മൊഴി പ്രകാരം ഇന്ന് തന്നെ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാനുള്ള തീരുമാനത്തിലാണ് പോലീസ്
സീനിയർ ഡോക്ടർ ബലമായി ചുംബിച്ചെന്ന വനിതാ ഡോക്ടറുടെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി നിർദേശിച്ചിരുന്നു. 2019ലാണ് സംഭവം നടന്നത്. ഹൗസ് സർജൻസി ചെയ്യുന്ന സമയത്ത് നേരിട്ട ദുരനുഭവം വനിതാ ഡോക്ടർ സോഷ്യൽ മീഡിയ വഴിയാണ് വെളിപ്പെടുത്തിയത്.