മല്ലു ട്രാവലർക്കെതിരായ പീഡന പരാതി; സൗദി യുവതിയുടെ രഹസ്യ മൊഴിയെടുക്കും
Sep 17, 2023, 14:55 IST

മല്ലു ട്രാവലർ ഷാക്കീർ സുബാൻ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന സൗദി യുവതിയുടെ പരാതിയിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാകാതെ കൊച്ചി പോലീസ്. ഷാക്കീർ വിദേശത്ത് ആയതിനാൽ കേസുമായി ബന്ധപ്പെടാൻ പോലീസിന് കഴിഞ്ഞിട്ടില്ല. നടപടികളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കുമ്പോഴും കേരളത്തിലേക്ക് മടങ്ങുന്ന കാര്യത്തിൽ ഷാക്കിറും തീരുമാനമെടുത്തിട്ടില്ല.
അതേസമയം പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനുള്ള നടപടികൾ തുടങ്ങി. പ്രതിശ്രുത വരൻ പുറത്തുപോയ ഘട്ടത്തിൽ ഹോട്ടൽ മുറിയിൽ ഷാക്കീർ കടന്നുപിടിച്ചെന്നും തന്റെ മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയെന്നും വ്യക്തമാക്കിയുള്ള പരാതിക്കാരിയുടെ വെളിപ്പെടുത്തൽ വീഡിയോയും ഇതിനോടകം പുറത്തുവന്നു.