എസ് എഫ് ഐ ഒരു വികാരമാണ്; ആർഷോയോട് മാധ്യമങ്ങൾ മാപ്പ് പറയണമെന്ന് എ കെ ബാലൻ

എസ് എഫ് ഐക്കെതിരായ ആക്ഷേപങ്ങൾ സമാനതകളില്ലാത്തതെന്ന് സിപിഎം നേതാവ് എ കെ ബാലൻ. എസ് എഫ് ഐക്കെതിരായ ആക്ഷേപങ്ങൾ സമാനതകളില്ലാത്തതാണ്. എസ് എഫ് ഐ ഒരു വികാരമാണ്. സംഭവം തെറ്റുതിരുത്തിന് ഗുണകരമാകും. എസ് എഫ് ഐ നേതൃത്വത്തിന് ഒരു തെറ്റുമില്ല. ആർഷോയുടെ ആദ്യ വിശദീകരണത്തിൽ തെറ്റില്ലെന്നും മാധ്യമങ്ങൾ ആർഷോയോട് മാപ്പ് പറയണമെന്നും എകെ ബാലൻ പറഞ്ഞു
എസ് എഫ് ഐ ആര് ഭരിച്ചാലും സമരം നടത്തും. തെറ്റുകൾ കണ്ടറിഞ്ഞ് തിരുത്തുകയാണ് വേണ്ടത്. രക്തസാക്ഷികളുടെ ഹൃദയരക്തത്തിൽ മുക്കിയെടുത്തതാണ് എസ് എഫ് ഐയുടെ പതാക. ഗോവിന്ദനെതിരായ ആക്രമണം മറുപടി അർഹിക്കുന്നതല്ല. വിദ്യ വിവാദത്തിൽ സിപിഎമ്മും എസ് എഫ് ഐയും നേരത്തെ നിലപാട് പറഞ്ഞിട്ടുണ്ട്. കള്ളനോട്ടടി പോലെ കുറെ വ്യാജൻമാർ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നിലുണ്ട്. ഒരു പ്രതിക്കും സംരക്ഷണം കിട്ടില്ലെന്നും ബാലൻ പറഞ്ഞു