പരീക്ഷയെഴുതാത്ത എസ് എഫ് ഐ സെക്രട്ടറി ജയിച്ചെന്ന് മാർക്ക് ലിസ്റ്റ്; ഒടുവിൽ തിരുത്തി മഹാരാജാസ് കോളജ്

arsho

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ മൂന്നാം സെമസ്റ്റർ ആർക്കിയോളജി പരീക്ഷ എഴുതിയിട്ടില്ലെന്ന് വ്യക്തമാക്കി മഹാരാജാസ് കോളജ്. ഇതോടെ ഫലം വെബ്‌സൈറ്റിൽ നിന്ന് പിൻവലിച്ചു. പരീക്ഷയിലെ മാർക്കിന് നേരെ പൂജ്യം എന്നും എന്നാൽ ഫലത്തിന് നേരെ 'പാസ്ഡ്' എന്നുമാണ് ആർഷോയുടെ പേരിന് നേരെ രേഖപ്പെടുത്തിയിരുന്നത്. മറ്റെല്ലാ വിദ്യാർഥികളുടെയും എല്ലാ വിഷയങ്ങളുടെയും മാർക്ക് കൃത്യമായി രേഖപ്പെടുത്തിയിരുന്നു. സംഭവിച്ചത് സാങ്കേതിക പിഴവെന്നായിരുന്നു കോളജിന്റെ ആദ്യ വിശദീകരണം.

എംഎ ആർക്കിയോളജി മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാർക്കും ഇല്ലെങ്കിലും പാസായതായി രേഖപ്പെടുത്തിയത്. മഹാരാജസ് കോളജിലെ ആർക്കിയോളജി ആന്റ് മെറ്റീരിയിൽ കൾച്ചറൽ സ്റ്റഡീസ് മൂന്നാം സെമസ്റ്റർ പരീക്ഷ മാർക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവ് വന്നത്. 2021 ലാണ് ആർഷോ അഡ്മിഷൻ നേടിയത്. 2022 ഡിസംബറിൽ നടന്ന പരീക്ഷയിൽ ക്രിമിനൽ കേസിൽ ജയിലിലായിരുന്ന ആർഷോയ്ക്ക് ആവശ്യത്തിന് ഹാജരില്ലാത്തതിനാൽ പരീക്ഷ എഴുതാൻ അനുമതി ഉണ്ടായിരുന്നില്ല.

Share this story