കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐക്ക് ജയം
Jun 20, 2023, 17:16 IST

കണ്ണൂർ സർവകലാശാല യൂണിയൻ തെരെഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് വിജയം. മുഴുവൻ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാർഥികൾ വിജയിച്ചു. തുടർച്ചയായ 24 -ാം തവണയാണ് എസ്എഫ്ഐ ജയിക്കുന്നത്. കെ എസ് യു-എംഎസ്എഫ്, എബിവിപി സംഘടനകളെ പിന്നിലാക്കിയാണ് എസ്എഫ്ഐ വിജയിച്ചത്. ചെയർപേഴ്സണായി ടി പി അഖില തെരഞ്ഞെടുക്കപ്പെട്ടു. ടി പ്രതിക് ആണ് ജനറൽ സെക്രട്ടറി. വയനാട് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു.